അറിയിപ്പ് : ഈ കഥയ്ക്ക്ക്കോ കഥാപാത്രത്തിനോ ഔസേപ്പേട്ടനുമായി (കുഞ്ഞപ്പന് എന്നു വിളിപ്പേര്) യാതൊരു ബന്ധവുമില്ല. അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതു മന:പ്പൂര്‍വം മാത്രമാണ്.
ഗുരുതിപ്പാടം ഭഗവതിയെ ആരാധിക്കുന്ന കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പറയകാട് ഗ്രാമത്തിന്, ഭഗവതി കനിഞ്ഞു നല്കിയ വരമായിരുന്നു ഔസേപ്പേട്ടനും കുടുംബവും. ആ വരദാനത്തിനു സമീപത്തായിരുന്നു എന്റെയും കുടുംബത്തിന്റെയും പൊറുതി. ‘മല്ലിക’ എന്നു പേരുള്ള ഒരു പച്ച പാവം നാട്ടിന്പുറത്തുകാരി അമ്മയും, ‘കുഞ്ഞപ്പന് ‘ എന്നു നാട്ടുകാര്‍, വീട്ടുകാര്‍ , ബന്ധുക്കള്‍ എന്നി സത് ജനങ്ങള്‍ വിളിക്കുന്ന ഒരു പാവം അച്ഛനും, അനുജനും പിന്നെ ഈ ഞാനുമായിരുന്നു കുടുംബത്തിലെ സ്വത്തുക്കള്‍ .
മേല്‍പ്പറഞ്ഞ സ്വത്തുക്കളെല്ലാം കേടുകൂടാതെ, ഉടവുതട്ടാതെ പരിപാലിച്ചുപോന്നിരുന്ന കാലം. ദൈവത്തിന്റെ സ്വന്തം വീടായതുകൊണ്ട് വിരുന്നുക്കാര്‍ക്ക് തീരെ പഞ്ഞമുണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ത്തന്നെ, അത് സൂര്യനുദിക്കാത്ത ദിവസം മാത്രം. വരുന്ന വിരുന്നുകാരെ സ്വീകരിച്ച് സല്‍ക്കരിച്ച് സന്തോഷിപ്പിക്കുക എന്നതായിരുന്നു അമ്മയുടെ ജോലി. അതിനുള്ള പാരിതോഷികം എന്നും കൃത്യമായി കിട്ടിപ്പോന്നിരുന്നു. നടുവേദന, കാല്‍വേദന എന്നിവ അതില്‍ ചിലതുമാത്രം.
ഒരു തിങ്കളാഴ്ചയെയും കൊണ്ടായിരുന്നു അന്ന് പ്രഭാതം പൊട്ടിവിടര്‍ന്നത്. പ്രവര്ത്തിദിവസമായിരുന്നതുകൊണ്ടായിരുന്നിരിക്കണം വിരുന്നുകാരുടെ ബാഹുല്ല്യത്തിനു അല്പം കുറവുണ്ടായിരുന്നു. അന്ന് ഓഫീസ് അവധിയില്ലാത്തതുകൊണ്ട് ലീവെടുത്ത് വീട്ടിലിരിക്കുകയായിരുന്നു ഞാന്‍ . പെട്ടെന്നാണ് കോളിങ്ങ്ബെല്ലിന്റെ ശബ്ധ്മം കേട്ടത്. അച്ഛ്ന്റെ ചാരുകസേരയില്‍ ഇരുന്നു ടി വി കാണുകയായിരുന്ന ഞാന്‍ വിളിച്ചുപറഞ്ഞു.
“ അമ്മേ........ ദേ....... ആരാണ്ടും വന്നേക്കണ്. ”
“പോയിത്തുറക്കടാ.... ജോലിക്കും പോകാതെ.....“, മറുപടി മുഴിവിക്കാന്‍ സമയം കൊടുക്കാതെ വാതില്‍ തുറന്നു കഴിഞ്ഞിരുന്നു ഞാന്‍.
‘ദാ നില്ക്കുന്നു ’ ഇന്നത്തെ വിരുന്നുകാരില്‍ ‘ഒന്നാമന്‘ അഥവാ ആദ്യത്തെയാള്‍ . ഞാന്‍ ചിരിച്ചു കാണിച്ചു.
“കുഞ്ഞപ്പന് ചേട്ടന്റെ വീടല്ലേയിത് ?” എന്ന ചോദ്യമായിരുന്നു ചിരിക്കു പകരം തന്നത്.
“അതേ..!!!! പക്ഷേ ഇപ്പോള്‍ ഇവിടെയില്ലല്ലോ!”
“എവിടെപ്പോയി???”
“അമ്മേ......... സ്വീകരണമുറിയുടെ കര്ട്ടന് അല്പം മാറ്റി തല അകത്തേയ്ക്കിട്ട് നീട്ടി വിളിച്ചു. മറുപടിയുമായാണ് അമ്മ എത്തിയത് .
“ചേട്ടന് എറണാകുളത്തു പോയി.”
ആഗതനെ കസേരയിലേക്കിരുത്തി. ഇപ്രാവശ്യം ആ മാന്യദേഹം ചിരിച്ചുക്കാണിച്ചു.
“എന്നെമനസ്സിലായില്ലെ ?? ബാബു, കടുങ്ങല്ലൂരിലെ,“
“പ്രിയയുടെ കല്യാണമാണു ഈ വരുന്ന പതിമൂന്നാം തിയതി.”
“ഏതാണാവോ ഈ ബാബു ?? ”അമ്മയുടെ ആത്മ്ഗതം ആ മുഖത്തെ പുഞ്ചിരിയില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. ഞാന്‍ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി. എന്തോക്കെയോ ചോദിക്കാനുള്ള പരിപാടിയിലാണ്.
“സത്യത്തില്‍ എനിക്കങ്ങട് മനസ്സിലായില്ല!! ” മടിച്ചു മടിച്ചാണ് അമ്മ അതു പറഞ്ഞത്.
“ഞങ്ങള്‍ രണ്ടുവര്‍ഷത്തോളം ഒന്നിച്ചുണ്ടായിരുന്നു, അന്നുമുതലുള്ള ബന്ധമാ”. ഇതു അച്ഛ്ന്റെ പഴയകാല ചങ്ങാതി തന്നെ, ഞങ്ങള്‍ ഉറപ്പിച്ചു.
“ഇരിക്കൂട്ടോ ചായയെടുക്കാം.”
“വേണ്ട ത്രേസ്യേച്ചേ ഒരുപാടു സ്ഥലത്തൊക്കെ പോകേണ്ടതാ എല്ലാവടത്തുനിന്നു ചായകുടിച്ചാല്‍, വയറു പൊട്ടിപ്പോകും.
”ത്രേസ്യേച്ചിയാാ!!!!!!!!!!!!!! എന്നു പന്നു പറഞ്ഞതും അമ്മ പൊട്ടിച്ചിരിച്ചതും ഒപ്പമായിരുന്നു.ചിരിച്ചുന്തിയ കണ്ണൂകളുമായി ചിരി എന്നില്ലേയ്ക്ക് പകരുന്നതും അമ്പരപ്പോടെ നോക്കിനില്ക്കുകയായിരുന്നു നമ്മുടെ കക്ഷി.
ചുവരിലെ സ്പോട്ട് ലൈറ്റില്‍ വെണ്ണ തിന്നുകൊണ്ടിരുന്ന ഉണ്ണീകൃഷ്ണന്‍ കുരിശുവരക്കുന്നതു കണ്ടിട്ടാവണം ആഗതന് ചാടിയെഴുന്നേറ്റു, ഒരടിമുന്നോട്ടു മാറി, ഒന്നു വട്ടം കറങ്ങി, ചുവരിലെ ചിത്രങ്ങള്‍ക്കൊന്നും യേശുകൃസ്തുവിന്റെയോ അന്തോണീസ് പുണ്യാളന്റെയോ ഛായയില്ലാത്തത് അദ്ദേഹത്തെ കൂടുതല്‍ അമ്പരിപ്പിച്ചു. കര്ട്ടന് വകഞ്ഞ് മാറ്റിയിട്ട് അമ്മ എന്നെ നോക്കി കണ്ണുകൊണ്ട് എന്തോ മുദ്രകാണിച്ചു, ശാസ്ത്രീയനൃത്തം വശമില്ലാത്തതുകൊണ്ടാവാം എനിക്കത് തീരെ മനസ്സിലായില്ല.
ഒടുവില്‍ അമ്മ പറഞ്ഞു: “നിങ്ങള്‍ക്ക് വീടുമാറിപ്പോയെന്നു തോന്നുന്നു ...!! നിങ്ങള്‍ ഉദ്ദേശിക്കുന്ന കുഞ്ഞപ്പന് രണ്ടുവീടിനപ്പുറമാണ് “
മറുപടി ഒരു സൊമാലിയന്‍ ചിരിയില്‍ ഒതുക്കിയിട്ട് ആയാള്‍ പടിയിറങ്ങി, മതില്കെട്ടും കഴിഞ്ഞ് ഒഴുകിപ്പോകുന്ന ആ മനുഷ്യനെ നോക്കിനില്ക്കുകയായിരുന്നു ഞങ്ങള്‍. ഔസേപ്പേട്ടന്റെ വീടിനുമുന്നിലെത്തിയ അയാള്‍ അല്പ്നേരം എന്തോ ആലോചിച്ച് നിന്നു. ഉദ്യമം വേണ്ടെന്നു വെച്ചിട്ടാണെന്നു തോന്നുന്നു വന്നതിലും വേഗത്തില്‍ നടന്നകന്നു. എന്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് ഒന്നും മിണ്ടാതെ അമ്മ അടുക്കളയിലേക്ക്പോയി.
ഒരു പേരിലെന്തിരിക്കുന്നു എന്നല്ല, ഒരു പേരിലാണ് കാര്യമിരിക്കുന്നത് എന്ന് അന്നെനിക്കു മനസ്സിലായി.
Saturday, January 06, 2007
Subscribe to:
Post Comments (Atom)

10 comments:
സുഹൃത്തുക്കളേ,
എന്റെ അടുത്ത സാഹസം. ഒരു കല്യാണം വിളിയുടെ പരിണാമം ..
വേഗം കാര്യം പറഞ്ഞ് വേഗം മനസ്സിലാക്കി സ്ഥലം കാലിയാക്കിയത് നന്നായി. ;) കല്യാണക്കുറി വെച്ചുപോയിട്ടുണ്ടെങ്കില് വെറുതെ അവിടം വരെ പോയി, സമ്മാനമൊക്കെ കൊടുത്ത്, മൊത്തത്തില്‍ അടിപൊളി ആയേനെ കാര്യങ്ങള്‍.
ചായ കൊടുക്കുന്നതിന് മുമ്പ് അമളി മനസ്സിലായത് നന്നായി :)
വിവരണം നന്നായിട്ടുണ്ടു മഹേഷ്. ചായ കൊടുത്തിരുന്നെങ്കില്‍ അതിന്റെ പേരിലെങ്കിലും പുള്ളിക്കാരന് കല്യാണം വിളിക്കുമായിരുന്നു.
ഹഹഹ... മഹേഷിന് ഒരു ചായയാണ് ലാഭം കിട്ടിയതെങ്കില്, അയാള്‍ക്ക് ലാഭം കിട്ടിയത് ഒരു കല്യാണക്കുറിയും അതുമായി ചെന്ന് മഹേഷ് തട്ടി വിടുമായിരുന്ന സദ്യയുമാണ് :))
ഹ ഹ ഹ ഇത് കൊള്ളാല്ലോ മഷേ...
നല്ല വിവരണം.
സുചേച്ചി :
കല്യാണക്കുറി മറന്നു വച്ചിരുന്നു. പക്ഷേ പോയില്ല.
:)
വല്യമ്മായി :
സത്യം അല്ലെങ്കില്‍ ചുറ്റിപോയേനെ......
:)
അച്ചൂസ് :
നന്ദി നല്ല അഭിപ്രായത്തിന്.........:)
അഗ്രജന് :
പക്ഷേ നഷ്ട്ങ്ങള്‍ ഔസേപ്പേട്ടനുമാത്രമായിരുന്നു.
:)
ഇത്തിരിവെട്ടം:
നന്ദി..............
:)
മഹേശ്വരാ,
എന്നോടു പറഞ്ഞ സംഭവമാണെങ്കിലും, എഴുതി കണ്ടപ്പോള്‍ ചിരിച്ചു വശായി!!!
ഇനിയും പലതുമുണ്ടല്ലോ ആവനാഴിയില്‍!!
തൊഡുക്കൂ..
മഹീ
സത്യം പറഞ്ഞാല്‍ ,ഞാനൊരു നൊസ്റ്റാള്‍ജിയ കാരനാണ്,ഇമ്മട്ടിലുളള്ള കഥകള്‍ കേള്ക്കുമ്പോല് അറിയാതെ എന്റെ മനസ്സ് നാട്ടിലേക്ക് ഓടും.സോറി ഡാ.....
കൊള്ളം നല്ല വിവരണം.
ചായ കൂടി കുടിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി !
Post a Comment