തന്റെ മകനെ ഒരു ബിരുദനാക്കണമെന്ന അച്ഛന്റെ ആഗ്രഹമാണ് എന്നെ വീണ്ടും കോളേജിലെത്തിച്ചത്! കാമ്പസ്സിനെ കീഴ്മേല്‍ മറിക്കുന്ന, സുന്ദരിമാരുടെ ഉറക്കം കെടുത്തുന്ന
ഒരുത്തനായിരുന്നു ഞാന്‍ എന്നു പറഞ്ഞാല്‍ ..ഇതു വായിക്കുന്ന എന്റെ കൂട്ടുകാര്‍ ഓട്ടോ വിളിച്ച് വരും, ബാംഗ്ലൂരിലേക്ക്, എന്നെ തല്ലാന്‍ !! അതുകൊണ്ടുതന്നെ കാമ്പസ്സിന്റെ
ഏതെങ്കിലും ഒരു കോണില്‍ വിരലിലെണ്ണാവുന്ന സദസ്യരെ മാത്രം മനൊരഞ്ജിപ്പിക്കുന്ന ഒരുത്തനായിരുന്നു എന്നു പറയുന്നതാവും ഉത്തമം (തല്ലും ഒഴിവാക്കാം!).
ഒരുത്തനായിരുന്നു ഞാന്‍ എന്നു പറഞ്ഞാല്‍ ..ഇതു വായിക്കുന്ന എന്റെ കൂട്ടുകാര്‍ ഓട്ടോ വിളിച്ച് വരും, ബാംഗ്ലൂരിലേക്ക്, എന്നെ തല്ലാന്‍ !! അതുകൊണ്ടുതന്നെ കാമ്പസ്സിന്റെ
ഏതെങ്കിലും ഒരു കോണില്‍ വിരലിലെണ്ണാവുന്ന സദസ്യരെ മാത്രം മനൊരഞ്ജിപ്പിക്കുന്ന ഒരുത്തനായിരുന്നു എന്നു പറയുന്നതാവും ഉത്തമം (തല്ലും ഒഴിവാക്കാം!).
സാമാന്യം തരക്കേടില്ലാത്ത അപകര്‍ഷതാബോധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമായതു കൊണ്ട്, കല, രാഷ്ട്രീയം ഇതിലൊന്നും അങ്ങോട്ട് ശോഭിക്കാന്‍ കഴിഞ്ഞില്ല എന്നു
വേണം പറയാന്‍ ! പിന്നെ ഒരു ബുദ്ധിജീവിയായിരുന്നെന്നു കരുതിയോ? തെറ്റി! ഒരു ജീവി മാത്രമായിരുന്നു.. അവിടത്തെ വര്ണ്ണശബളമായിട്ടുള്ള പല ആഘോഷങ്ങളിലും ഒരു
നിശ്ശബ്ദ സാന്നിദ്ധ്യമായിരുന്നു ഞാന്‍ ! ക്ലാസ്സില്‍ ഒരു ഈച്ചയ്ക്ക് പോലും ശല്യമുണ്ടാകാത്ത സ്ഥലത്തായിരുന്നു, ഞാന്‍ എന്നെ പ്രതിഷ്ഠിച്ചത്.
എനിക്കിഷ്ടമല്ലാത്ത അദ്ധ്യാപകര്‍ക്കും, എന്നെ ഇഷ്ടമല്ലാത്ത അദ്ധ്യാപകര്‍ക്കുമായി എന്റെ ഇരിപ്പിടം ഞാന്‍ ഒഴിച്ചിടുമായിരുന്നു.. പഠിക്കാന്‍ തെരെഞ്ഞെടുത്ത വിഷയത്തില്‍ പോലും
അത് പ്രതിഫലിച്ചു! ഒരു രസത്തിനു തന്ത്രം പഠിക്കാനൊന്നുമല്ല രസതന്ത്രം വിഷയമായെടുത്തത്... പകരം മോങ്ങാനിരുന്ന എന്റെ തലയിലേക്ക് വന്നു വീഴുകയായിരുന്നു അത് !
പ്രീഡിഗ്രിക്ക് പഠിച്ച അതേ കോളേജില്‍ തന്നെയാണ് ഡിഗ്രിയ്ക്ക് പഠിക്കാന്‍ പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ. “ആ പഴയ ഇരുണ്ട യുഗം
ആവര്‍ത്തിക്കരുതേ എന്ന് !!” ഒന്ന് ഓര്‍ക്കാന്‍ കൂടി ഇഷ്ടപ്പെടാത്ത ആ പഴയ യുഗം..!!
“ഇരുണ്ട യുഗം” എന്നുപറയുബോള്‍ യാതനകളുടെയും ദുരിതങ്ങളുടെയും കാലം എന്നു തെറ്റി ധരിക്കുന്നുണ്ടെങ്കില്‍ അതിനു ഞാന്‍ മാപ്പുചോദിക്കേണ്ടിവരും. വിരലില്ലാത്തവര്ക്കു പോലും എണ്ണാവുന്നത്ര കൂട്ടുകാരെ എനിക്കുണ്ടായിരുന്നുള്ളു, പെണ്‍കൂട്ടികളോട് പൊതുവെ സംസാരിക്കാറേയില്ല. മറ്റുള്ളവര്‍ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക പോകുമ്പോള്‍ ,ഞാന്‍ മാത്രം
വീട്ടിലേയ്ക്കു പോകും, അങ്ങിനെ വിചിത്രസംഭവങ്ങള്‍ നിറഞ്ഞതായിരുന്നു പ്രീഡിഗ്രീ കാലം.
ഡിഗ്രീ പഠനക്കാലം വര്‍ണ്ണാഭമായിരുന്നു. മേല്‍പ്പറഞ്ഞതിനൊക്കെ ഒരു പകവീട്ടലെന്നോണമായിരുന്നു അത് . “അങ്ങിട് അര്‍മാദിച്ചു”. ഡിഗ്രീ കഴിഞ്ഞ് കമ്പ്യുട്ടര്‍ ഡിപ്ലോമയും പിന്നിട്ടതും , ആദ്യത്തെ ജോലികിട്ടിയതും എല്ലാം നല്ല അനുഭവങ്ങളായിരുന്നു .
ജനിച്ചനാടുവിട്ട് എങ്ങും പോവില്ലെന്ന് ശഠിച്ച എനിക്ക് കട്ടപ്പനയ്ക്ക് പോകേണ്ടിവന്നു . “അതുകൊണ്ടും അരിശം തീരാഞ്ഞ് “ ജീവിതം എന്നെ ബാഗ്ലുരിലെത്തിച്ചു.
പുതിയ പോസ്റ്റ് എഴുതുന്നതിനുമുമ്പേ എന്നെക്കുറിച്ച് എന്തെങ്കിലുമൊന്നു കുറിക്കണമെന്നേയുണ്ടായിരുന്നുള്ളു. എഴുതിത്തുടങ്ങിയപ്പോള്‍ “ബ്രേയ്ക്ക്പോയ ബസ്സ് പോലെയായി,
നിര്‍ത്താനും പറ്റുന്നില്ല് ,ഓടി രക്ഷപ്പെടാനും വയ്യ !!!” നര്‍മ്മബോധമുള്ള കൂട്ടുകാരുടെയും നാട്ടുകാരുടെയും ഇടയില്‍ നടന്ന ചില രസകരമായ സംഭവങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുക എന്നതുമാത്രമേ ഈ സാഹസത്തിനു പിന്നിലുള്ളൂ. ജീവിതത്തില്‍ ഒരു ഡയറിക്കുറിപ്പുപോലും എഴുതിയിട്ടില്ലാത്ത ഈയുള്ളവന് അതു സാദ്ധ്യമാകുമെന്നുള്ള പ്രതീക്ഷയോടെ.............................................................. സ്വന്തം ഞാന്‍

34 comments:
പ്രിയ ബൂലോഗരേ,
എന്റെ ആദ്യത്തെ ഉദ്യമം....
ഞാനും ബ്ലോഗും പിന്നെ ഞാനും.......
പ്രോത്സാഹിപ്പിന്‍ പ്രോത്സാഹിപ്പിന്‍....
പ്രോത്സാഹിപ്പിച്ചിരിക്കുണൂ ... പ്രോത്സാഹിപ്പിച്ചിരിക്കുണൂ ... അടിമുടി ബ്ലോഗിക്കോളു...
-സുല്‍
എന്താണിത്ര ആലോചിക്കാന്‍? അങ്ങ് തുടങ്ങിയേക്ക്.
(പ്രോത്സാഹിപ്പിച്ചിരിക്കുന്നു)
ബൂലോഗത്തിലേക്ക് സ്വാഗതം മഹേശ്വരാ :)
ധൈര്യായിട്ട് എഴുതിക്കോളു... മഹേശ്വരന് തിളങ്ങും... ഉണ്ണിയെ കണ്ടാലറിയാം എന്നല്ലേ :)
ഭാവുകങ്ങള്‍
സാഗതം. നന്നായി എഴുതിയിരിക്കുന്നു.
മഹേശ്വരാ ആദ്യ ഉദ്യമം തകര്‍ത്തല്ലോ.ഞാനൊന്നു നോക്കി പോകാമെന്നു കരുതി ധൃതിയില്‍ വന്നതാ, എന്നേം കൊണ്ടു് മൊത്തം വായിച്ചിപ്പിച്ചല്ലോ.
നന്നായെഴുതി.
ഹഹഹ..
സ്വാഗതം മഹേശ്വരാ...
തുടക്കം തന്നെ കലക്കിയല്ലോ!
ഇനി തകര്‍ക്ക് :-) ഞങ്ങളൊക്കെ ഒന്നു ചിരിക്കട്ടെ!
സ്വാഗതം
വരു, കടന്നു വരൂ....വാതില്‍ പകുതി തുറന്നു പിടിച്ചു കാത്തിരിക്കുന്നൂ!
അല്ലയോ മഹേശ്വരോ, വന്നാലും വന്നാലും
വന്ന് ആസനസ്ഥന് ആയാലും..
മൗസ്സും പീസിയുമെടുത്ത് പയറ്റങ്ങട് തൊടങ്ങിക്കോളൂ..
ലച്ചം ലച്ചം പിന്നലെണ്ട്.
മഹേശ്വരാ,
അപ്പോ ഇതൊരു ചുവടുവയ്പ്പ്, ഞങ്ങള്‍ താണ്ഡവം വരെ പ്രതീക്ഷിക്കുന്നു, പോരട്ടെ ഓരോന്നായി
(ഹാവൂ ചുവട് വയ്പ്പിത്രയാണെങ്കില് താണ്ഡവം എന്താകും?)
മഹേശ്വരന് പ്രേതമാണോ? അലീനാ..അലീനാ.. ടഡങ്ങ് ടങ്ങ്...ടഡങ്ങ് ടങ്ങ്... എന്ന് പാടി ദേവദൂതന് സിനിമേല് വരുന്ന ആ മഹേശ്വരന്? :)
ഏതായാലും വന്നേം പൊക്കം ഇവടെ അങ്ങട് കൂടിക്കോ. സ്വാഗതം.
qw_er_ty
തലവൂര്‍ കുട്ടന് എന്നൊരു വെടിക്കെട്ടുകാരന് ഉണ്ടായിരുന്നു. മൂപ്പര് കമ്പത്തിന്റെ തലേ ദിവസം ഐറ്റം ഓരോനായി എടുത്തു ക്വാളിറ്റി ചെക്ക് നടത്തും. അപ്പോള്‍ കൊള്ളാവുന്നത് ഓരോന്നു കിട്ടുമ്പോ ആത്മഗതം:
"ഹും.. ഇത് കേറും. എരിഞ്ഞങ്ങോട്ടൊരു കേറ്റം കേറും"
മഹേശ്വരന്റെ ബ്ലോഗ് കേറും.എരിഞ്ഞങ്ങട്ട് ...
മഹേശ വിശ്വേശ വിഘ്നേശോ (അപ്പാ, അപ്പനും മകനും ഒന്നായോ) തുടക്കം തന്നെ ദ്രുത വിളംബ താളത്തിലാണല്ലോ...അപ്പോ താണ്ഡവം ശ്ശി കടുപ്പാവോന്നൊരു ശങ്ക. അപ്പോ ഒട്ടും ശങ്ക വേണ്ടാ.....ശംഭോ മഹാദേവാ!
ബ്ലോഗാനിരുന്ന ആ തലേലോട്ട് വീഴട്ടേ കടുപ്പത്തിലൊരു തേങ്ങ...
മഹേശ്വരാ.. സ്വാഗതം.
അര്‍മാദിക്കൂ ഇവിടേയും...
രചനകള്‍ക്കായി കാത്തിരിക്കുന്നു
കൈലാസപതേ,ഉമാപതേ,വൈക്കത്തപ്പാ,ത്രിത്താല തേവരെ.. അറുപത്തിനാലിടങളില് സ്വയംഭൂവായ,അയ്യപ്പന്റെ പിതാവേ..
ബൂലൊഗത്തേയ്ക്ക് സ്വാഗതം..
ദേവ് പറഞ്ഞതു പോലെ ഇത് ലക്ഷണം കണ്ടിട്ട് പിടിച്ച് കയറുംന്നാ തോന്നണേ..
പെണ്കളൂരില് എവിടെ വസിയ്ക്കുന്നു? അവിടെ നിന്നുള്ള പത്തിരുപത്തിരണ്ട് പേരില്‍ ഒരാളാണേ ഞാനും..
qw_er_ty
എനിക്കിഷ്ടമല്ലാത്ത അദ്ധ്യാപകര്‍ക്കും, എന്നെ ഇഷ്ടമല്ലാത്ത അദ്ധ്യാപകര്‍ക്കുമായി എന്റെ ഇരിപ്പിടം ഞാന്‍ ഒഴിച്ചിടുമായിരുന്നു
ഇതെനിക്കും ഇഷ്റ്റമായിട്ടോ
സ്വാഗതം മഹേശ്വരാ
“അങ്ങിട് അര്‍മാദിച്ചു”
അവിടെയാണ് പോസ്റ്റുകള്‍ കിടന്നുമറിയണ ഏരിയ ല്ലേ?
വണ്ടഫുള്‍ എഴുത്ത്. നീണാള്‍ വാഴ്ക.
ഗര്‍ഭം കലക്കികള്ഊം ഗുണ്ടുകളുമായി വാളയാര്‍ ചെക്ക് പോസ്റ്റും കടന്ന് ദാക്ഷായണീ ചുരം (ഇപ്പോള്‍ ഇട്ട പേരാ)ഇറങ്ങി വരുന്ന ആ 1210 SE (ക.ട്:വക്കാരി) ഞാന്‍ കാണുന്നു.
ആശംസകള്‍.
മഹേശ്വരാ, എന്താ ഇത് കഥ? ഒരു പ്രാവശ്യം ഞാന്‍ പ്രോത്സാഹിപ്പിച്ചില്ലേ? ധൈര്യായിട്ട് അങ്ങോട്ട് തുടങ്ങെന്നേ. ബാക്കിയൊക്കെ ഞങ്ങളേറ്റു. (ഏത് ഞങ്ങള്‍ എന്ന് ചോദിക്കരുത്);)
:)
മഹേശ്വരാ.. സു സ്വാഗതം.
ഈ മഹേശ്വരന് ഇവിടെ തന്നെ യുള്ള മറ്റൊരു മഹേശ്വരനല്ലേന്ന് ഞാന്‍ പറഞ്ഞാല്‍ ആ മഹേശ്വരനും ഈ മഹേശ്വരനും കൂടി പരമേശ്വരനായി എന്നെ വധിക്കുമോന്ന് ഞാന്‍ ഭയപ്പെടുന്നു. എങ്കിലും അതും ഞാന്‍ വായിക്കാം ഇതും ഞാന്‍ വായിക്കാം.
ഇനി എന്നോട് എന്താ പറഞ്ഞേ എന്താ പറഞ്ഞേന്ന് ചോദിക്കാല്ലേ മഹേശ്വരാ... ബ്ലോഗ് സാഹിത്യവും വിശ്വസാഹിത്യവും താങ്കള്‍ക്കു മുമ്പില്‍ തുറക്കപ്പെടുകയാണല്ലൊ.
പുതിയ ചരിതങ്ങള്ക്കായി ആകാശത്തും ഭൂലോകത്തും ഞങ്ങളും മറ്റു ചിലരും കാത്തിരിക്കുന്നു.
:രാജു
മഹേശ്വരാ... സ്വാഗതം.
2 കിലോ കുരു കളഞ്ഞ പ്രോത്സാഹനം വാങ്ങി അയച്ചിട്ടുണ്ട്.
മഹേശ്വരന്
‘മഹേശ്വരാ വില്ല‘
പുളിയറക്കോണകം, തിരോന്തോരം. 0418
ഇതല്ലേ മേല്‍വിലാസം? ടി വീീല് കേട്ടിരിക്കണൂ.
അപ്പൊ പോസ്റ്റ് പൂശൂ... :-)
ഒരിക്കല്‍ക്കൂടി ഭൂലോകത്തേക്കു സ്വാഗതം.
കൃഷ് | krish
സുല്‍:
അടിമുടി നെടുമുടി..
:)
പടിപ്പുരേ:
ആലോചന നിര്‍ത്തി ദേ തൊഡങ്ങി...
:)
അഗ്രജേട്ടാ:
നന്ദിയുണ്ട്..ഇനി ധൈര്യമായിട്ട് എഴുതാം :)
മേന്ന്നെ:
നന്ദിയുണ്ട് :)
വേണുവേട്ടാ:
മൊത്തം വായിച്ചല്ലോ സന്തോഷമായി..
നന്ദി:)
അര്വിന്ദേട്ടാ:
നിങ്ങളുടേയൊക്കെ അനുഗ്രഹമുണ്ടെങ്കില്‍ ഞാന്‍ വല്ല്യ ഒരാളാവും.:)
വല്ല്യമ്മായി:
നന്ദി :)
കൈതമുള്ളേ:
വാതില്‍ മുഴുവന്‍ തുറക്കൂ..പ്ലീസ്..:)
ഏറനാടന്‍സ്:
എന്നാ തൊഡങ്ങട്ടേ?
:)
ഭാരതപാരമ്പര്യമേ:
അത്രയ്ക്കും വേണോ ? ;)
ബിക്കു:
അത് നിഖില്‍ മഹേശ്വരന്.. ഇതു സാദാ സാദാ മഹേശ്വരന്!
ഞാന്‍ കൂടിക്കഴിഞ്ഞു
നന്ദി :)
ദേവരാഗമേ:
എരിഞ്ഞു കേറുമോ??
കേറുമാറാകട്ടെ :):)
മാഗ്നിഫയറേ:
തേങ്ങ വീണ് തല വേദനിക്കുന്നു..
വളരെ നന്ദി :)
ഇടിവാള്‍സ്:
നന്ദിയുണ്ട്..നിങ്ങളൊക്കെ ഇതു കണ്ടതിലും കമന്റിയതിലും...
തഥാഗതാ:
“പെണ്കളൂരില്“ മഡിവാളത്തില് അധിവസിക്കുന്നു..
തറവാടി:
ഞാനും ഒരു തറവാടിയായിരുന്നു..കഴിഞ്ഞ ജന്മത്തില്..
നന്ദി :)
വിശാലേട്ടാ:
1210 SE ഒന്നുമല്ല..ഒരു “വിക്രം”
നന്ദിയുണ്ട്..
സൂചേച്ചി:
സൂ ചേച്ചി ഒരു തവണ കൊണ്ട് പ്രോത്സാഹനം നിര്‍ത്താന്‍ തീരുമാനിച്ചോ? എനിച്ചിനിയും മേനം..
രാജുവേട്ടാ:
ഞാന്‍ ആദ്യമായിട്ട് വന്നു..എഴുതി..അത്രേയുള്ളൂ.
ഞാന്‍ ഇതും കൂടി കൂട്ടി ആദ്യത്തെ മഹേശ്വരനാ..
നന്ദി :)
ദില്‍ബാസുരാ:
പേരു തന്നെ കിടിലന്‍!
വിലാസം ലത് തന്നെ അപ്പീ!!
പൂശാം!! ;)
കൃഷേ:
നന്ദി! ഒരിക്കല്‍ കൂടി നന്ദി! :)
കണ്ട്രരുരു മഹേശ്വറ്രു ... സ്വാഗതം ഇവിടേയ്ക്...
കട്ടപ്പനേയിലെ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയില്‍ ഒരു രണ്ട് ദിനം ഞാനും ഇരുന്നിട്ടുണ്ട്... അതന്നെ.. കട്ടപ്പനായിട്ട് എനിക്ക് ബന്ധം....
ഇനിയും എഴുതു.. രസായായിട്ട് വായിച്ചു
അങ്ങിട് അര്‍മാദിക്കാ,
എന്തിനാ പേടിക്കണേ.
മഹേശ്വര്ജീ
ആയിയേ, ബൈഠിയേ, അര്മ്മാദിയേ...
വെഠിക്കെഠു തുഠങ്ങഠേ...
മഹേശ്വരാ..
“പ്രോത്സാഹിപ്പിന്‍ പ്രോത്സാഹിപ്പിന്‍.... ”
ഹ ഹ .. അഡിപോളി.. നിന്റെ പോസ്റ്റുകള്‍ ഇത്രയ്ക്കും സെറ്റപ്പാണെന്ന് വിചാരിച്ചില്ല..
തകര്‍ത്തോളൂ..ഈ കൂട്ടുകാരന്റെ ആശംസകള്‍!
കലക്കിയല്ലൊ മഹേശ്വരാ..ഇനിയും പോരട്ടെ വിശേഷങ്ങള്‍:)
ആള് വളരെ ഒതുങ്ങിക്കൂടുന്ന, പാവം ഒരു മിണ്ടാപ്രാണിയാണെന്നു മനസിലായി :)
വരൂ അര്‍മ്മാദിക്കൂ... :)
ത്രേതാ യുഗം മുതല്ക്കേ രാവണന് മഹേശ്വര ഭക്തനാണ്... ഹര ഹര മഹേശ്വരാ......
താങ്കളുടെ ഈ ബ്ലോഗേശ്വരാവതാരം കലക്കി. ആശംസകള്‍.
അര്മാദിക്കിന് അര്മാദിക്കിന്.....
മഹീ, തുടക്കം ഗംഭീരമായി.
എല്ലാവിധ ഭാവുകങ്ങളും.
ഓ:ടോ: അതുല്യാജീ കട്ടപ്പനയിലെ എസ്.ബി. ഐ യില്‍ രണ്ടു ദിവസം ഇരുന്നതു ചെക്ക് മാറനായിരുന്നോ?. എന്റമ്മേ അവിടെ കൌണ്ടറില്‍ അത്രേം തിരക്കോ?.
നന്ദുവേ .. ചെക്ക് കേസില്‍ പിടിച്ചിട്ട് തെളിവെടുക്കാന്‍ കൊണ്ട് പോയതായിരുന്നു.
അതുല്യേച്ചി:
കണ്ഠരര് എന്നു വിളിക്കരുത്.. ഫോര്‍ പീപ്പിള്‍സ് കേട്ടാല്‍..
കട്ടപ്പന കിടിലന്‍ സ്ഥലമല്ലേ..
നന്ദി :)
ഇടങ്ങളേ:
അര്‍മാദിക്കാം..
ഈ കമന്റിനും ഡിലീറ്റ് ചെയ്ത കമന്റിനും നന്ദി..
ദിവാ:
ശുക്രിയ അല്ലെങ്കില്‍ ധന്യവാദം..
വാവേ:
നീ പിന്നേം ദേ തെറ്റിദ്ധരിച്ചു..നീ അല്ലെങ്കിലും ഇങ്ങനെയാ..
നന്ദി:)
പീലിക്കുട്ടീ:
തകര്‍ക്കാം അല്ലേ? എന്നാ തകര്‍ത്തേക്കാം..
നന്ദി :)
ആദിത്യന്:
നല്ല പേര്..ഈ പേരിടാമായിരുന്നു എന്നു തോന്നിപ്പിക്കുന്ന പേര്..
ഞാന്‍ പാവമല്ലേ(ഉറങ്ങുമ്പോള്‍)!!!
ഭക്തരാവണാ:
എന്റെയും ശ്രീമതിയുടേയും പിണക്കം മാറ്റിയത് ആരാ.. അല്ല ആരാ?
ഈ രാവണനല്ലേ..
നന്ദി അതിനും ;)
നന്ദൂ, നന്ദി
അതുല്യേച്ചിക്ക് പിന്നേം നന്ദി :)
Post a Comment